പുസ്തക കൈനീട്ടം പരിപാടി

ഉദുമ: വിഷു ആഘോഷത്തി​െന്റ ഭാഗമായി മൈത്രി വായനശാല ആൻഡ് ഗ്രന്ഥാലയം കുട്ടികൾക്കായി പുസ്തക കൈനീട്ടവും വിഷു സമ്മാനവും സംഘടിപ്പിച്ചു. സംവിധായകനും നടനുമായ സുധീഷ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് എ. പത്മനാഭൻ അധ്യക്ഷത വഹിച്ചു . വിഷുവി​െന്റ കാർഷിക സംസ്ക്കാരത്തെ കുറിച്ച് മുതിർന്ന കർഷകൻ കുഞ്ഞിക്കണ്ണൻ നായർ പാലക്കൽ കുട്ടികളുമായി സംവദിച്ചു. വനിത ദിന കുടുംബ ക്വിസ് മൽസരത്തിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു . മോഹനൻ മാങ്ങാട്, നാരായണൻ, സത്യ കുമാർ, വിജേഷ് ,സത്യഭാമ, ശ്രീദേവി മേൽബാര, എ.എൽ.ജോസ്, മാധവൻ വടക്കം തൊട്ടി, ബി. ഉദയകുമാർ, രതീഷ് അംബാപുരം, ജയരാജൻ മേൽബാര, ഇ. നാരായണൻ നായർ, കൃഷ്ണൻ പരുവംകോട് , ബെൻസി ലാൽ, ലിജി മനോജ്, മാലിനി കോര്യോട്ട് എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ.വി. ഗോപാലൻ മാങ്ങാട് സ്വാഗതവും ശ്രീധരൻ അണിഞ്ഞ നന്ദിയും പറഞ്ഞു. mythiri libraray.jpg മൈത്രി വായനശാല ആൻഡ് ഗ്രന്ഥാലയം കുട്ടികൾക്കായി സംഘടിപ്പിച്ച യിൽനിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.