സാക്ഷരത പ്രഖ്യാപനദിന വാര്‍ഷിക ആഘോഷം

കാസർകോട്: കേരളം സമ്പൂര്‍ണ സാക്ഷരത നേടിയതിന്റെ പ്രഖ്യാപന ദിനമായ ഏപ്രില്‍ 18ന് ജില്ലയില്‍ സാക്ഷരത മിഷന്റെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികൾ നടത്തും. ജില്ല സാക്ഷരത മിഷന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജില്ലയില്‍ എല്ലായിടത്തും വാര്‍ഷികദിനം ആചരിക്കും. 18ന് രാവിലെ 10.30ന് ജില്ല ആസൂത്രണ ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ്​ ബേബി ബാലകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടര്‍ ശ്രീമതി ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് മുഖ്യാതിഥിയാകും. ജില്ലയിലെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാക്കളെ ആദരിക്കും. സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. പൊലീസ് മേധാവിക്ക് പരാതി നല്‍കാം കാസർകോട്​: ഏപ്രില്‍ 16ന്​ വൈകീട്ട് നാലുമുതല്‍ അഞ്ചുവരെ നീലേശ്വരം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പൊതുജനങ്ങള്‍ക്ക്​ ജില്ല പൊലീസ്​ മേധാവിക്ക്​ പരാതി നൽകാൻ അവസരം. സൂം മീറ്റിങ് വഴി പരാതി അറിയിക്കണം. ഫോണ്‍ 9497928009. ആചാരസ്ഥാനികരുടെയും കോലധാരികളുടെയും ധനസഹായം കാസർകോട്​: മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷനില്‍നിന്ന്​ നിലവില്‍ ധനസഹായം കൈപ്പറ്റുന്ന ആചാരസ്ഥാനികര്‍ / കോലധാരികള്‍ എന്നിവര്‍ക്ക് തുടര്‍ന്നും വേതനം ലഭിക്കുന്നതിനായി ക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാര്‍ ദേവസ്വം ബോര്‍ഡില്‍നിന്നും അനുവദിച്ച ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പ്, ഗുണഭോക്താക്കളുടെ ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എന്നിവ മലബാര്‍ ദേവസ്വം ബോര്‍ഡ് നീലേശ്വരത്തുള്ള കാസര്‍കോട് ഡിവിഷന്‍ ഓഫിസില്‍ ഏപ്രില്‍ 25നകം ഹാജരാക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.