ചെറുവത്തൂർ: . വായനാച്ചങ്ങാത്തം പരിപാടി ശ്രദ്ധേയമായി. കുട്ടമത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് പരിപാടി നടന്നത്. വായനയിലേക്കും ഒപ്പം എഴുത്തിലേക്കും കുട്ടികളെ കൈപിടിച്ചു നടത്താനാണ് പരിപാടി സംഘടിപ്പിച്ചത്. കഥയും പാട്ടും ചേർത്ത് കുട്ടികളെ എഴുത്തിന്റെ ലോകത്തിലേക്ക് നയിച്ച് ബാലചന്ദ്രൻ എരവിൽ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ കെ. ജയചന്ദ്രൻ കുട്ടികൾ തയാറാക്കിയ പതിപ്പുകൾ എസ്.ആർ.ജി കൺവീനർ കെ. ബിന്ദുവിന് നൽകി പ്രകാശനം ചെയ്തു. കെ. ഉഷാകുമാരി സ്വാഗതവും വിനയൻ കല്ലത്ത് നന്ദിയും പറഞ്ഞു. പടം : കുട്ടമത്ത് ഗവ. ഹയർസെക്കൻഡറിയിൽ വായനാച്ചങ്ങാത്തത്തിന്റെ ഭാഗമായി ഒരുക്കിയ പതിപ്പുകൾ പ്രധാനാധ്യാപകൻ കെ. ജയചന്ദ്രൻ പ്രകാശനംചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.