കാഞ്ഞങ്ങാട്: ബുധനാഴ്ച വൈകുന്നേരം മുതൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. കോട്ടച്ചേരി തെക്കേപുറം അശോകന്റെ ഓടുമേഞ്ഞ വീടിനു മുകളിൽ മരം വീണു, കൂടാതെ ഇവിടേക്കുള്ള റോഡിനു കുറുകെ തേക്കുമരം വീണു. അതിഞ്ഞാൽ പി.എം ഫൈസലിന്റെ വീടിനു മുന്നിലേക്ക് മരം മുറിഞ്ഞുവീണു. വെളളിക്കോത്ത് ഹൈടെൻഷൻ വൈദ്യുതി തൂണിനു മുകളിൽ മാവ് കടപുഴകി വീണു. കോട്ടച്ചേരിയിൽ തെങ്ങ് ക്വാർട്ടേഴ്സിനു മുകളിൽ വീണു സൺഷേഡ് തകർന്നു. കല്യാൺ റോഡ് മുത്തപ്പൻ തറക്ക് സമീപം കാറ്റാടി മരം വീണ് ആറോളം വൈദ്യുതി തുണുകൾ പൊട്ടിവീണു. മറ്റു വിവിധയിടങ്ങളിൽ മരങ്ങളും വൈദ്യുതികമ്പികളും മുറിഞ്ഞുവിണു. അമ്പലത്തറ നെല്ലിത്തറ ഭാഗങ്ങളിൽ ഗെയിൽ പൈപ്പിടുന്നതിനായി കുഴിച്ച കുഴിയിൽ കൂടി മഴവെളളം കുത്തിയൊലിച്ച് കല്ലും മണ്ണും റോഡിലേക്ക് പതിച്ചു. വിവിധയിടങ്ങളിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.കെ. ബാബുരാജിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷ സേനാംഗങ്ങളായ ഇ.ടി. മുകേഷ്, വി.വി. ലിനീഷ്, ടി.വി. സുധീഷ്, അതുൽ മോഹൻ, വി.എം. വിനീത്, ഡി. അനിൽ, കെ. അജിത്ത്, അജ്മൽ, സിവിൽ ഡിഫൻസ് അംഗങ്ങളായ പ്രദീപ് കുമാർ, സുരേഷ് ബാബു, അബ്ദുൽ സലാം, രതീഷ് കൂടാതെ നാട്ടുകാരും ചേർന്ന് രാത്രി 12 മണി വരെ ഇടിയും മഴയിലുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. vellikoth venal mazha മരം പൊട്ടി വീണതിനെ തുടർന്ന് വെള്ളിക്കോത്തെ ഹൈടെൻഷൻ ലൈനുകൾ അഗ്നിരക്ഷാസേന ശരിയാക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.