പെരിയ: രാജ്യത്തിൻെറ സമഗ്ര പുരോഗതിക്ക് ശാസ്ത്രമുന്നേറ്റം അനിവാര്യമാണെന്ന് തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആൻഡ് റിസര്‍ച്ച് കെമിസ്ട്രി വിഭാഗം എമിറിറ്റസ് പ്രഫ. ഡോ. സുരേഷ് ദാസ്. അംബേദ്കര്‍ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കേരള കേന്ദ്ര സർവകലാശാലയില്‍ സയന്‍സ് ഫോര്‍ ഇന്‍ക്ലുസിവ് ഗ്രോത്ത് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹത്തായ ശാസ്ത്രപാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. ശാസ്ത്ര മേഖലയിലെ നിരവധി കണ്ടെത്തലുകളില്‍ രാജ്യത്തിൻെറ കൈയൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. എന്നാല്‍, ജാതീയമായ വേര്‍തിരിവുകളും സാമൂഹിക സാഹചര്യങ്ങളും ശാസ്ത്രമേഖലയിലെ കുതിപ്പിനെ പിന്നോട്ടു വലിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വൈസ് ചാന്‍സലര്‍ പ്രഫ. എച്ച്. വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിച്ചു. സമത്വ സമൂഹം സൃഷ്ടിക്കുന്നതിന് അറിവിൻെറ സ്വതന്ത്രമായ വിനിമയം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അറിവു നേടുകയും സമൂഹത്തിന് പകര്‍ന്നുനല്‍കുകയും വേണം. സ്റ്റുഡന്‍റ് വെല്‍ഫെയര്‍ ഡീന്‍ പ്രഫ. അരുണ്‍ കുമാര്‍ സംസാരിച്ചു. ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാര്‍ ബയോളജി വിഭാഗം അധ്യക്ഷന്‍ പ്രഫ. രാജേന്ദ്ര പിലാങ്കട്ട സ്വാഗതവും എന്‍വിയോണ്‍മെന്റല്‍ സയന്‍സ് അസിസ്റ്റന്‍റ് പ്രഫസര്‍ ഡോ. അന്‍പഴകി നന്ദിയും പറഞ്ഞു. കാസർകോട്: ദലിത് ലീഗ് ജില്ലകമ്മിറ്റി അംബേദ്കർ ജയന്തി ആഘോഷിച്ചു. പ്രസിഡന്‍റ് രാജുകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സുധൻ, സുജൈകൃഷ്ണ, ജനാർദനൻ അർളടുക്ക, രാമൻ അർളടുക്ക, നാരായണൻ ബോംബെ, പവൻ കൃഷ്ണ എന്നിവർ സംസാരിച്ചു. ജനറൽസെക്രട്ടറി കലഭവൻ രാജു സ്വാഗതം പറഞ്ഞു. മുളിയാർ: ബോവിക്കാനം തെക്കെപ്പള്ള എസ്.സി. കോളനി അംബേദ്കർ ദലിത് സങ്കേതിൻെറ നേതൃത്വത്തിൽ അംബേദ്കർ ജയന്തി ആചരിച്ചു. മുതിർന്ന അംഗം ചോമു, മൻസൂർ മല്ലത്ത്, മണികണ്ഠൻ തേജസ് കോളനി, നാരായണൻ തെക്കെപ്പള്ള, ശിവൻ അമ്മങ്കോട്, വാസു തേജസ് കോളനി, ഷെരീഫ് മല്ലത്ത് എന്നിവർ സംസാരിച്ചു. Suresh das: അംബേദ്കര്‍ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാലയില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രഫ. സുരേഷ് ദാസ് മുഖ്യ പ്രഭാഷണം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.