തൃക്കരിപ്പൂർ: ഫയർഫോഴ്സ് ജീവനക്കാരനെയും ഭാര്യയെയും രാത്രിയിൽ കാറിലെത്തിയ സംഘം ആയുധങ്ങളുപയോഗിച്ച് ആക്രമിച്ചതായി പരാതി. കാഞ്ഞങ്ങാട് അഗ്നിരക്ഷ നിലയത്തിലെ ഫയർ ഓഫിസർ ഗ്രേഡ് മെക്കാനിക്ക് ഉദിനൂരിലെ തൈവളപ്പിൽ രാജൻ(53), ഭാര്യ ബിന്ദു (43) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രിയാണ് അക്രമം. രാജന് തലക്കും കാലിനും തുടയെല്ലിനുമാണ് പരിക്ക്. തലക്ക് തുന്നലുകളിട്ടു. ഭാര്യ ബിന്ദുവിന് കാലിനാണ് പരിക്ക്. ഇരുവരെയും നാട്ടുകാരും പൊലീസും ചേർന്ന് ആദ്യം തൃക്കരിപ്പൂരിലെയും പിന്നീട് പയ്യന്നൂരിലെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഞായറാഴ്ച രാജന്റെ മകളുടെ വിവാഹം നടക്കുന്നതിനുള്ള ഒരുക്കത്തിനിടയിലാണ് അക്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.