മൂല്യനിർണയ മാനദണ്ഡം: പ്രതിഷേധവുമായി അധ്യാപകർ

കാസർകോട്​: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ മൂല്യനിർണയത്തില്‍ വ്യത്യസ്ത മാനദണ്ഡങ്ങള്‍ നടപ്പാക്കിയതിൽ പ്രതിഷേധവുമായി അധ്യാപകർ. ഹയര്‍ സെക്കൻഡറിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് മാനദണ്ഡം നിശ്ചയിച്ചതെന്ന്​ എ.എച്ച്.എസ്.ടി.എ ജില്ല കമ്മിറ്റി ആരോപിച്ചു. ഇത്തവണ പത്താം ക്ലാസിനും പ്ലസ്ടുവിനും 80 മാര്‍ക്കിന്റെ വിഷയത്തിന് 35 ചോദ്യങ്ങളാണ് ഉള്ളത്. പത്താം ക്ലാസിലെ 24 ഉത്തരക്കടലാസുകളാണ്​ ഹൈസ്‌കൂള്‍ അധ്യാപകര്‍ ഒരുദിവസം മൂല്യനിര്‍ണയം നടത്തേണ്ടത്. ഹയര്‍ സെക്കൻഡറിയിലാകട്ടെ 34 എണ്ണമാക്കി ഈ വര്‍ഷം വര്‍ധിപ്പിച്ചു. അധ്യാപകര്‍ തയാറാണെങ്കില്‍ 51 പേപ്പര്‍ വരെ നോക്കാമെന്നും ഉത്തരവുണ്ട്​. ബയോളജി വിഷയങ്ങള്‍ക്ക് 75 വരെ ആകാമെന്നും ജോ. ഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. പത്താം ക്ലാസിലും പ്ലസ്ടുവിനും ഒരേ എണ്ണം ചോദ്യവും മാര്‍ക്കുമായിട്ടും വിവേചനമാണ് നടക്കുന്നത്​. പേപ്പറുകളുടെ എണ്ണം വർധിപ്പിച്ച നടപടി പിന്‍വലിച്ചില്ലെങ്കില്‍ മൂല്യനിർണയ ക്യാമ്പുകള്‍ സമരവേദി ആകുമെന്നും എ.എച്ച്.എസ്.ടി.എ ജില്ല കമ്മിറ്റി മുന്നറിയിപ്പ്​ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.