മാതാവിനെയും മകനെയും വീട്ടിൽ കയറി ആക്രമിച്ചു

നീലേശ്വരം: മധ്യവയസ്‌കയായ മാതാവിനെയും മകനെയും വീടുകയറി ആക്രമിച്ചു. പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറപ്പുറത്തെ പി.സി. ജാസ്മിന്‍ (53), മകന്‍ മുഹമ്മദ് യാസിൻ പാഷ (21) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നീലേശ്വരത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ ചിറപ്പുറം പാലക്കാട്ടെ സുനില്‍കുമാര്‍, പട്ടേന മുങ്ങത്തെ വിനോദ് എന്നിവര്‍ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രിയാണ് ഇവര്‍ മുഹമ്മദ് യാസിനെ അന്വേഷിച്ച് ജാസ്മിന്‍റെ വീട്ടിലെത്തിയത്. വീടിന് പുറത്തിറങ്ങിയ മുഹമ്മദ് യാസിനെ ക്രൂരമായി മര്‍ദിച്ചു. തടയാന്‍ചെന്ന ജാസ്മിനെ ആക്രമിക്കുകയും നിലത്ത് തള്ളിയിട്ട് പരിക്കേൽപിക്കുകയും ചെയ്തു. യുവാവും മറ്റൊരാളും തമ്മില്‍ ഗള്‍ഫിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ടാണ് സംഘം ആക്രമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.