വെൽഫെയർ പാർട്ടി ഓഫിസ് ഉദ്​ഘാടനം

കുമ്പള: വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി ഓഫിസ് കുമ്പള മീപ്പിരി സെന്ററിൽ ജില്ല പ്രസിഡൻ്റ് മുഹമ്മദ് വടക്കേക്കര ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇസ്മായീൽ മൂസ അധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു ജില്ല പ്രസിഡന്റ് ഹമീദ് കക്കണ്ടം, വെൽഫെയർ പാർട്ടി ജില്ല ട്രഷറർ അംബുഞ്ഞി തലക്കളായ്, കെ. രാമകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുമ്പള, വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ല വൈസ് പ്രസിഡന്റ് ഫൗസിയ സിദ്ദീഖ്, സുലൈഖ മഹിൻ, സക്കീന അക്ബർ, അസെറ്റ് ജില്ല പ്രസിഡന്റ് പി.എസ്. അബ്ദുല്ല കുഞ്ഞി, കെ.എസ്.ടി.എം ജില്ല പ്രസിഡന്റ് ഇസ്മായീൽ, ബീരാൻ മൊയ്തീൻ, അഡ്വ.എം. സി.എം. അക്ബർ, അഫ്സൽ, അബ്റാർ തുടങ്ങിയവർ സംസാരിച്ചു. വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അസ്‌ലം സൂരമ്പയൽ സ്വാഗതവും സഹീറ ലത്തീഫ് നന്ദിയും പറഞ്ഞു. welfare office വെൽഫെയർ പാർട്ടി കുമ്പള ഓഫിസ് ജില്ല പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.