സ്​ഫോടകവസ്തു പൊട്ടിത്തെറിച്ച് പരിക്ക്

കാസർകോട്​: ബാരയില്‍ സ്​ഫോടകവസ്തു പൊട്ടിത്തെറിച്ച് വയോധികക്ക്​ പരിക്കേറ്റു. ബാര അടുക്കത്ത്ബയലിലെ കെ. മീനാക്ഷിയമ്മക്കാണ് (70) പരിക്കേറ്റത്. വീടിന് സമീപത്തെ പച്ചക്കറിത്തോട്ടത്തിലെ ചപ്പുചവറുകള്‍ നന്നാക്കുന്നതിനിടെ ​ബാള്‍ ഐസ്‌ക്രീം രൂപത്തിലുള്ള വസ്തു കിട്ടുകയായിരുന്നു. ഇത് പരിശോധിച്ചശേഷം എറിയുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിയുടെ ശബ്ദംകേട്ട് സമീപവാസികളെത്തിയപ്പോള്‍ പരിക്കുകളോടെ വീണുകിടക്കുന്നതാണ് കണ്ടത്. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃഷിയിടങ്ങളില്‍ പന്നി ഉള്‍പ്പെടെയുള്ള കാട്ടുമൃഗങ്ങളുടെ ശല്യം തടയുന്നതിനായി ആരെങ്കിലും 'ഐസ്‌ക്രീം ബോംബ്' വെച്ചതാകാമെന്നാണ് സംശയിക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.