നീലേശ്വരം: എരിക്കുളം ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം നവീകരണ ബ്രഹ്മകലശ മഹോത്സവത്തോടനുബന്ധിച്ച് മതസൗഹാർദ സദസ്സ് നടന്നു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. പ്രകാശൻ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠ അധിപതി പ്രേമാനന്ദ, ജാബിർ ഹുദവി, ചായ്യോത്ത് അൽഫോൺസ ഫാ. ലുയി മരിയദാസ്, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വനിത സംഗമം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അധ്യക്ഷത വഹിച്ചു. അഞ്ചു തലമുറയുടെ പ്രതിനിധി വി.പി. കുഞ്ഞമ്മറമ്മ, ടെലി സീരിയൽ താരം അപർണ പങ്കജാക്ഷൻ, ബെസ്റ്റ് വുമൺ വാക്സിനേറ്ററായി തിരഞ്ഞെടുത്ത കെ. ഭവാനി എന്നിവരെ അനുമോദിച്ചു. നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി. ശാന്ത, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി. സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. ശ്രീലത, ഭാർഗവി വിജയകുമാർ, പഞ്ചായത്ത് മെംബർമാരായ രമ പത്മനാഭൻ, പി. സത്യ, എം. രജിത, സുഹറ, അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആശ ലത, നീലേശ്വരം ഹോമിയോ സൂപ്രണ്ട് ഡോ. ജ്യോതി, കെ.എം.എസ്.എസ് വനിത വേദി ജില്ല പ്രസിഡന്റ് കെ. രാധ, ഡോ. മിനി ബാബു, കെ. ബാലാമാണി, ഷീബ ഗിരീഷ് എന്നിവർ സംസാരിച്ചു. erikula, vettakorumakan temple.jpg എരിക്കുളം വേട്ടക്കൊരുമകൻ ക്ഷേത്രം നവീകരണ ബ്രഹ്മകലശ മഹോത്സവത്തോടനുബന്ധിച്ച് നടന്ന മതസൗഹാർദ സദസ്സ് രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.