മൊഗ്രാൽ പുത്തൂർ: ഗ്രാമപഞ്ചായത്തിൽ കുട്ടികൾക്ക് പാർക്കും കളിസ്ഥലവും അനുവദിക്കണമെന്ന് ബാലസംഘം മൊഗ്രാൽ പുത്തൂർ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ടി.എം. രാജേഷ് ഉദ്ഘാടനം ചെയ്തു. എം. ആദിത്യൻ അധ്യക്ഷത വഹിച്ചു. തമന്ന ഔഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ കൺവീനർ ടി. ബാലകൃഷ്ണൻ, ഏരിയ ജോയിൻ കൺവീനർ അജിത്ത്, ലോക്കൽ കൺവീനർ പി. ഭാസ്കരൻ, റഫീഖ് കുന്നിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. ആദിത്യൻ (പ്രസി), പല്ലവി (വൈസ് പ്രസി), തമന്ന ഔഫ് (സെക്ര), സഫ്‌ദർ ഹാസ്മി (ജോ. സെക്ര), പി. ഭാസ്കരൻ (കൺ), പ്രസീത (ജോ. കൺ), അസർ പെരിയടുക്ക ( കോഓഡിനേറ്റർ) balasangam ബാലസംഘം മൊഗ്രാൽ പുത്തൂർ വില്ലേജ് സമ്മേളനം ടി.എം. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു മാലിക് ദീനാർ ഇസ്ലാമിക് അക്കാദമി പ്രവേശനം കാസർകോട്: ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ ജില്ലയിലെ പ്രമുഖ സ്ഥാപനമായ തളങ്കര മാലിക് ദീനാർ ഇസ്ലാമിക് അക്കാദമിയിലേക്ക് പ്രവേശനം തുടങ്ങി. മദ്റസ അഞ്ചാം ക്ലാസ് പാസായ/ ഈ വർഷം പരീക്ഷയെഴുതിയവർക്ക് അപേക്ഷിക്കാം .www.dhiu.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശാലമായ ലൈബ്രറി, ആധുനിക സൗകര്യങ്ങളുള്ള കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സമാർട്ട് റൂം, പ്രോഗ്രാം ഹാൾ തുടങ്ങി സൗകര്യങ്ങളും സ്ഥാപനത്തിലുണ്ട്. ഭക്ഷണം, താമസം, പ്രാഥമിക ചികിത്സ എന്നിവ തീർത്തും സൗജന്യമായ സ്ഥാപനം മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റിയുടെ കീഴിലാണ്. റമദാൻ 20 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഫോൺ: 9809575989,04994 224171.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.