ജോയന്റ് കൗണ്‍സില്‍ ജില്ല ഓഫിസിന് തറക്കല്ലിട്ടു

കാസര്‍കോട്: ജോയന്റ് കൗണ്‍സില്‍ ജില്ല കമ്മിറ്റി ഓഫിസിനു വേണ്ടി സ്ഥാപിക്കുന്ന പി.പി. കുമാരൻ സ്മാരക മന്ദിരത്തിന് ശിലയിട്ടു. വിദ്യാനഗറിൽ ജില്ല കമ്മിറ്റി വാങ്ങിയ നാലേകാൽ സെന്റ് സ്ഥലത്താണ് സ്മാരകം നിർമിക്കുക. ശിലാസ്ഥാപനം സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം ഇ. ചന്ദ്രശേഖരന്‍ എം.എൽ.എ നിർവഹിച്ചു. ജോയന്റ് കൗൺസിൽ ചെയർമാൻ ഷാനവാസ്‌ ഖാൻ അധ്യക്ഷത വഹിച്ചു. കെട്ടിട നിർമാണ കമ്മിറ്റി ചെയർമാൻ സി.പി.ഐ ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജോ. കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ, സെക്രട്ടേറിയറ്റ് അംഗം സുഗൈദ കുമാരി, സംസ്ഥാന കമ്മിറ്റി അംഗം വി. ഭുവനേന്ദ്രൻ, മുൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം രവീന്ദ്രൻ മാണിയാട്ട്, ജില്ല പ്രസിഡന്റ്‌ കെ. പ്രീത, ജോയന്റ് കൗൺസിൽ ജില്ല സെക്രട്ടറി പ്രസാദ് കരുവളം എന്നിവർ സംസാരിച്ചു. നിർമാണ കമ്മിറ്റി ജനറൽ കൺവീനർ നരേഷ് കുന്നിയൂർ സ്വാഗതം പറഞ്ഞു. e chandra sekharan ജോയന്റ് കൗൺസിൽ ജില്ല കമ്മിറ്റി ഓഫിസ് ശിലാസ്ഥാപനം ഇ. ചന്ദ്രശേഖരന്‍ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.