കാസർകോട്: ഉദുമ നിയോജക മണ്ഡത്തിലെ വടക്കേക്കര, മേൽബാര എസ്.സി കോളനികളുടെ വികസനത്തിന് രണ്ടുകോടി രൂപ അനുവദിച്ചതായി സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക വകയിരുത്തിയത്. എം.എല്‍.എയുടെ അധ്യക്ഷതയില്‍ അതത് കോളനിയില്‍ ചേരുന്ന മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ കോളനി നിവാസികളുടെ നിർദേശ പ്രകാരം പ്രവൃത്തികളുടെ മുന്‍ഗണന തയാറാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്റ്റിമേറ്റെടുത്ത് പ്രവൃത്തി ആരംഭിക്കും. ജില്ല നിർമിതി കേന്ദ്രമാണ് പ്രവൃത്തി നടപ്പിലാക്കുന്നത്. കോളനിയിലേക്കുള്ള റോഡ്, കുടിവെള്ളത്തിനും ജലസേചനത്തിനുമുള്ള സൗകര്യങ്ങള്‍, ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, ഭവന പുനരുദ്ധാരണം, വനിതകള്‍ക്കുള്ള സ്വയം തൊഴില്‍ പദ്ധതികള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പ്രവൃത്തികളുടെ മുൻഗണന നിശ്ചയിക്കാനുള്ള കോളനി യോഗങ്ങള്‍ ഏപ്രില്‍ 12ന് വടക്കേക്കരയിലും 13ന് മേല്‍ബാരയിലും ചേരുമെന്ന് എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.