കോർപറേറ്റുകളുടെ ഭരണകൂടം –എം.എം. ഹസൻ

കാസർകോട്: ഇന്ധന-പാചകവാതക വില അനുദിനം വർധിപ്പിച്ച് മുന്നോട്ടു പോകുന്ന കേന്ദ്ര സർക്കാർ അക്ഷരാർഥത്തിൽ കോർപറേറ്റുകളുടെ ഭരണകൂടമായി മാറിയെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. ജില്ലയിൽ നടക്കുന്ന സമര പരിപാടികളുടെ ഭാഗമായി ജില്ല കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങ്​ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ്​ പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റുമാരായ കെ.പി. കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ, നേതാക്കളായ കെ. നീലകണ്ഠൻ, പി.എ. അഷ്റഫ് അലി, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വിനോദ് കുമാർ പള്ളയിൽ, എം. കുഞ്ഞമ്പു നമ്പ്യാർ, ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ. ഖാലിദ്, എ. വാസുദേവൻ എന്നിവർ സംസാരിച്ചു. mm hassan ജില്ലയിൽ യു.ഡി.എഫ്​ സമര പരിപാടികളുടെ ജില്ലതല ഉദ്​ഘാടനം ചെയർമാൻ എം.എം. ഹസൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.