ആടിനെ ലൈംഗീക വൈകൃതത്തിന് ഇരയാക്കി കൊന്ന കേസിൽ: ഒരാൾ പിടിയിൽ

കാഞ്ഞങ്ങാട്: പൂര്‍ണ ഗര്‍ഭിണിയായ ആടിനെ ലൈംഗികായി ഉപദ്രവിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ തമിഴ്നാട് സ്വദേശി പിടിയില്‍. ഹോട്ടലിലെ തൊഴിലാളി സെന്‍തില്‍ കുമാറാണ് പിടിയിലായത്. കാഞ്ഞങ്ങാട് കൊട്ടച്ചേരിയിലെ ഹോട്ടലില്‍ വളര്‍ത്തിയിരുന്ന ആടിനു നേരെയാണ് ലൈംഗിക ആക്രമണം ഉണ്ടായത്. ആട് നാലു മാസം ഗര്‍ഭിണിയായിരുന്നു. ബുധനാഴ്ച രാത്രി ഒന്നരയോടെ ഹോട്ടലിനു പിന്നില്‍ നിന്ന് അസ്വാഭാവിക ശബ്ദം കേട്ട് മറ്റു തൊഴിലാളികള്‍ പരിശോധിക്കുകയായിരുന്നു. വളര്‍ത്തിയിരുന്ന മൂന്ന് ആടുകളെയും കെട്ടിയിരുന്നത് ഇവിടെയായിരുന്നു. തൊഴിലാളികള്‍ എത്തിയതോടെ മതില്‍ ചാടിക്കടന്ന് ഓടാന്‍ ശ്രമിചുവെങ്കിലും സെന്‍തിലിനെ അവര്‍ പിടികൂടുകയായിരുന്നു. ഗര്‍ഭിണിയായ ആട് ചത്ത നിലയിലായിരുന്നു. ആടിനെ ലൈംഗികമായി അതിക്രമിച്ചതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പൊലീസ് സ്ഥലത്തെത്തി സെന്‍തിലിനെ കസ്റ്റഡിയില്‍ എടുത്തു. പത്തു വര്‍ഷം തടവുവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.