ആടിനെ ലൈംഗികാതിക്രമം നടത്തി കൊന്നു; പ്രതി പിടിയിൽ കാഞ്ഞങ്ങാട്: പൂര്‍ണഗര്‍ഭിണിയായ ആടിനെ ലൈംഗികാതിക്രമം നടത്തി കൊന്ന കേസിൽ ഒരാള്‍ പിടിയില്‍. കാഞ്ഞങ്ങാട് കൊട്ടച്ചേരിയിലെ ഹോട്ടലില്‍ വളര്‍ത്തിയിരുന്ന ആടിനു നേരെയാണ് ലൈംഗിക ആക്രമണം ഉണ്ടായത്. ആട് നാലു മാസം ഗര്‍ഭിണിയായിരുന്നു. ഹോട്ടലിലെ തൊഴിലാളിയായ സെന്തില്‍ ആണ് പിടിയിലായത്. ബുധനാഴ്ച രാത്രി ഒന്നരയോടെ ഹോട്ടലിനു പിന്നില്‍നിന്ന് അസ്വാഭാവിക ശബ്ദം കേട്ട് മറ്റു തൊഴിലാളികള്‍ പരിശോധിക്കുകയായിരുന്നു. വളര്‍ത്തിയിരുന്ന മൂന്ന് ആടുകളെയും കെട്ടിയിരുന്നത് ഇവിടെയായിരുന്നു. മറ്റു തൊഴിലാളികള്‍ എത്തിയതോടെ പ്രതി മതില്‍ ചാടിക്കടന്ന് ഓടാന്‍ ശ്രമിച്ചുവെങ്കിലും പിടികൂടി. ഗര്‍ഭിണിയായ ആട് ചത്തനിലയിലായിരുന്നു. ലൈംഗിക അതിക്രമത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നെന്ന് തൊഴിലാളികള്‍ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി സെന്തിലിനെ കസ്റ്റഡിയില്‍ എടുത്തു. മൂന്നര മാസം മുമ്പ് തമിഴ്നാട്ടില്‍നിന്ന് തൊഴില്‍ തേടി എത്തിയതാണ് സെന്തിലെന്ന് ഹോട്ടലുടമ പറഞ്ഞു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമവും ഐ.പി.സിയിലെ വിവിധ വകുപ്പുകളും അനുസരിച്ച് പ്രതികള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.