കാസർകോട് : ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാ ലീഗ് ബി ഡിവിഷൻ ക്രിക്കറ്റ് ടൂർണമെന്‍റിൽ മസ്ദ ചൂരി ചാമ്പ്യന്മാരായി. മാന്യ കെ.സി.എ. സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഹാപ്പി ഉളിയത്തടുക്കയെ അഞ്ചു റൺസിന് പരാജയപ്പെടുത്തിയാണ് മസ്ദ ചൂരി ചാമ്പ്യന്മാരായത്. ടൂർണമെന്റിലെ മികച്ച താരമായി ഹാപ്പി ഉളിയത്തടുക്കയുടെ അബ്ദുൽ നിയാസിനെയും മികച്ച ബാറ്ററായി ഹാപ്പി ഉളിയത്തടുക്കയുടെ കരീമിനെയും മികച്ച ബൗളറായി മസ്ദ ചൂരിയുടെ അൽത്താഫ് ഇബ്രാഹിമിനെയും തിരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫി കെ.സി.എ ട്രഷറർ കെ.എം. അബ്ദുൽ റഹ്മാൻ വിതരണം ചെയ്തു. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് എൻ.എ. അബ്ദുൽഖാദിർ, സെക്രട്ടറി ടി.എച്ച്. മുഹമ്മദ് നൗഫൽ, ട്രഷറർ കെ.ടി. നിയാസ്, വൈസ് പ്രസിഡന്‍റുമാരായ സലാം ചെർക്കള, മുഹമ്മദ് ജാനിഷ്, ജോയിന്‍റ് സെക്രട്ടറി അൻസാർ പള്ളം, ഖലീൽ പരവനടുക്കം, അസീസ് എരിയാൽ, ഹംസു ഉളിയത്തടുക്ക, അബ്ബാസ് സന്തോഷ്‌നഗർ, ലത്തീഫ് പെർവാഡ്, നൗസിൽ നെല്ലിക്കുന്ന്, ബാദുഷ, ഷുഹൈബ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.