തൃക്കരിപ്പൂർ: നാട്ടിടവഴികൾക്കിരു ഭാഗവും ചായ്ച്ചുറപ്പിച്ച മൺകയ്യാലകൾ. തൃക്കരിപ്പൂരിൽനിന്ന് അരിസാധനങ്ങൾ തലച്ചുമടായി കൊണ്ടുവരുന്ന പെണ്ണുങ്ങൾ. വാളൻപുളി കുട്ടയിലാക്കി തൃക്കരിപ്പൂർ മീൻ മാർക്കറ്റിലെത്തിച്ച് കലാപരമായി പ്രദർശിപ്പിക്കുന്ന നാട്ടു ചന്തകൾ. തടിയൻകൊവ്വൽ കൈരളി ഗ്രന്ഥാലയം വയോജന വേദി സംഘടിപ്പിച്ച 'പഴമയുടെ പെരുമ' നാട്ടുകൂട്ടായ്മയിലാണ് കാരണവന്മാർ പുതുതലമുറ അറിഞ്ഞിട്ടില്ലാത്ത വിശേഷങ്ങൾ പങ്കിട്ടത്. തെങ്ങോലകൾ കൊണ്ടുണ്ടാക്കിയ കീരിക്കൊട്ടകളിൽ പത്തു പൈസക്ക് നിറയെ കിട്ടുന്ന മത്തിയുടെ സ്വാദ് പറഞ്ഞറിയുമ്പോൾ തന്നെ ഹൃദ്യമായി. കാന്താരി മുളക് കടിച്ച് മത്തിയുടെ വാലിൽ പിടിച്ച് ഒരുപിടിത്തം. മൈതാനം നിറയെ കന്നുകാലികൾ. തുണിയും വാഴനാരും ചുറ്റിക്കെട്ടിയുണ്ടാക്കിയ ഫുട്ബാൾ കളി. ഉത്സവങ്ങളും നാടകങ്ങളും കൊഴുപ്പിക്കാൻ പെട്രോമാക്സ് വാടകക്ക് കൊണ്ടുവന്ന ഓർമകൾ. ഗ്രാമീണ ജനത കിതച്ചു കിതച്ച് നടന്നുതീർത്ത വഴികളിലൂടെ ഒരു സഞ്ചാരം. പഴമ നമ്മുടെ മുന്നിൽ തുറന്നുവെക്കുന്നത് ഭൂതകാലത്തിെന്റ വേദനയുടെ നിറമില്ലാത്ത കഥകൾ. 70 കഴിഞ്ഞവർ മുതൽ 90 വയസ്സ് പിന്നിട്ടവർ വരെ സംഗമത്തിൽ പങ്കെടുത്തു. കെ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കൃഷ്ണകുമാർ പള്ളിയത്ത് മോഡറേറ്ററായി. നവീകരിച്ച വായനമുറിയും വയോജന സംഗമവും ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് സി.ടി. കൃഷ്ണൻ, സെക്രട്ടറി എ. ബാബുരാജ്, ടി. രാഘവൻ, വി.എം. നാരായണൻ എന്നിവർ സംസാരിച്ചു. എഴുപത് കഴിഞ്ഞ വയോധികരെ വാസു ചോറോട് ആദരിച്ചു. tkp kairali laibrary തടിയൻകൊവ്വൽ കൈരളി ഗ്രന്ഥാലയം സംഘടിപ്പിച്ച 'പഴമയുടെ പെരുമ' യിൽ അനുഭവങ്ങൾ വിവരിക്കുന്നവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.