കുമ്പള: ടൗണിന്റെ സമ്പൂര്‍ണ വികസനത്തിന് ഉന്നല്‍ നല്‍കി ഗ്രാമപഞ്ചായത്ത് ബജറ്റ്. കൂടാതെ കാര്‍ഷിക മേഖലക്കും മാലിന്യ നിര്‍മാര്‍ജനത്തിനും ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്കും മുന്‍ഗണന നല്‍കുന്നുണ്ട്. വൈസ് പ്രസിഡൻറ് അബ്ദുൽ നാസര്‍ ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് തനത് ഫണ്ട്, എം.എല്‍.എ ആസ്തി വികസന ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തി മൂന്നര കോടി രൂപ ചെലവില്‍ അത്യാധുനിക ഷോപ്പിങ് കോംപ്ലക്‌സും കാസര്‍കോട് വികസന പാക്കേജ് മുഖേന മൂന്നേക്കാല്‍ കോടി രൂപ ചെലവില്‍ അത്യാധുനിക രീതിയിലുള്ള മത്സ്യ മാര്‍ക്കറ്റ് നിർമാണവും ബസ്സ്റ്റാൻഡ് നിര്‍മാണവും നടത്തും. കലാകായിക രംഗത്തെ പ്രോത്സാപ്പിക്കുന്നതിന് സ്‌പോര്‍ട്‌സ് സിറ്റി, മള്‍ട്ടി സ്‌പെഷാലിറ്റി യുനാനി കെട്ടിടം തുടങ്ങിയവക്കും തുക മാറ്റിവെച്ചിട്ടുണ്ട്. പ്രസിഡന്റ് യു.പി. താഹിറ യൂസുഫ് അധ്യക്ഷത വഹിച്ചു. സി.എം. മുഹമ്മദ്, യൂസഫ് ഉളുവാര്‍, കെ. മോഹനൻ, ഡോ. സ്മിത തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ: കുമ്പള പഞ്ചായത്ത് പ്രസിഡൻറ് യൂ.പി. താഹിറ യൂസുഫ് സംസാരിക്കുന്നു ഫ്രണ്ട് ഓഫിസ് സേവനം ലഭ്യമല്ല പള്ളിക്കര: ഗ്രാമപഞ്ചായത്തില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ഐ.എല്‍.ജി.എം.എസ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിക്കേണ്ടതിനാല്‍ ഏപ്രില്‍ 1, 2 തീയതികളില്‍ ഫ്രണ്ട് ഓഫിസ് സേവനം ലഭിക്കില്ല. ഫോണ്‍ 0467 2272026.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.