നിർമാണസാമഗ്രികളുടെ വിലവർധനയിൽ പ്രതിഷേധിച്ചു

ബദിയഡുക്ക: കമ്പിയുടെയും സിമന്‍റിന്‍റെയും മറ്റു നിർമാണസാമഗ്രികളുടെയും വിലവർധനയിലും പെൻഷനും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നതിലുള്ള കാലതാമസത്തിലും ബിൽഡിങ് ആൻഡ്​ റോഡ് വർക്കേഴ്സ് ഫെഡറേഷൻ ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ജില്ല പ്രസിഡൻറ് ബഷീർ തൽപനാജെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജിൽസി ജോൺ, വർക്കിങ്​ പ്രസിഡന്‍റ്​ ഭാസ്കരൻ ശിവഗിരി, പെൻഷനേഴ്സ് ഫോറം ചെയർമാൻ സിറിൽ ഡിസൂസ, ജില്ല കമ്മിറ്റി അംഗങ്ങളായ ബൽത്തീസ്ക്രാസ്റ്റ, ജോണി മാടത്തടുക്ക, സുനിൽകുമാർ കുമ്പഡാജെ, പ്രേമ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.