ചെറുവത്തൂർ: ചികിത്സയിൽ കഴിയുന്ന പ്രിയ ഗുരുനാഥനെ കാണാനും സഹായധനം കൈമാറാനും ശിഷ്യരെത്തി. കോൽക്കളി ഗുരു കോതോളിയിലെ കെ.വി. പത്മനാഭൻ ഗുരുക്കളെ കാണാൻ എരവിൽ കോൽക്കളിസംഘം പ്രവർത്തകരാണ് എത്തിയത്. പന്ത്രണ്ടാം വയസ്സിൽ അരങ്ങേറ്റം കുറിച്ച് എഴുപതാം വയസ്സിലും കോൽക്കളി നെഞ്ചേറ്റുന്ന ഗുരുക്കളുമായി ഓർമകൾ പങ്കിട്ടാണ് എരവിൽ സംഘം മടങ്ങിയത്. പ്രസിഡന്‍റ് പി.വി. പത്മരാജ് സഹായധനം കൈമാറി. വിമൽദേവ്, കെ. ധനരാജ്, ബാലചന്ദ്രൻ എരവിൽ, പി.വി. ഷിനോജ് കുമാർ, കെ. ജയചന്ദ്രൻ, കെ.എ. ജയപ്രകാശ്, രഞ്ജിത്ത് കുമാർ, എ.കെ. അഖിൽ എന്നിവർ പങ്കെടുത്തു. പടം: കോൽക്കളി ഗുരു കെ.വി. പത്മനാഭൻ കോതോളിയെ എരവിൽ കോൽക്കളിസംഘം പ്രവർത്തകർ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.