ഹെവൻസ് വാർഷികം

തൃക്കരിപ്പൂർ: കൈക്കോട്ടുകടവ് ഹെവൻസ് പ്രീ സ്കൂളിന്‍റെ അഞ്ചാം കോൺവൊക്കേഷനും ഏഴാം വാർഷികവും സമാപിച്ചു. തൃക്കരിപ്പൂർ വെള്ളാപ്പ് റോഡിലെ കെയർ വളപ്പിൽ നടന്ന ആഘോഷം തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡൻറ് സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ഇസ്‌ലാമിക് സെന്‍റർ ട്രസ്റ്റ് ചെയർമാൻ ടി.കെ. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. ഖുർആൻ സമ്മേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് സി.ടി. സുഹൈബ് പ്രഭാഷണം നടത്തി. തൃക്കരിപ്പൂർ പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് വേണ്ടി ഹെവൻസിലെ കുരുന്നുകൾ ശേഖരിച്ച തുക ചെയർമാൻ സഈദ് ഉമർ എൻ.എ. മുനീറിന് കൈമാറി. വി.സി. മുഹമ്മദ് ഇഖ്ബാൽ, പി.പി. അബ്ദുല്ലതീഫ്, പി.പി. സ്വലാഹുദ്ദീൻ ഹാജി, എം.ടി.പി. മുസ്തഫ, നസ്റുദ്ദീൻ, വി.പി.പി. മുഹമ്മദ് കുഞ്ഞി, ശിഹാബ് നെന്മാറ, മുബീൻ ഇബ്രാഹീം എന്നിവർ സമ്മാനങ്ങൾ നൽകി. പി.സി. സാബിർ സ്വാഗതവും എൻ.കെ.പി. ശാഹുൽ ഹമീദ് നന്ദിയും പറഞ്ഞു. tkp hevans.jpg കൈക്കോട്ടുകടവ് ഹെവൻസ് പ്രീ സ്‌കൂൾ ഏഴാം വാർഷികം തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡൻറ് സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.