രഥയാത്രക്ക് സ്വീകരണം

ഉദുമ: ശ്രീരാമദാസ മിഷൻ യൂനിവേഴ്സൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊല്ലൂർ മുകാംബിക ക്ഷേത്രസന്നിധിയിൽനിന്ന് ഞായറാഴ്ച ആരംഭിച്ച ശ്രീരാമനവമി രഥയാത്രക്ക് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രസന്നിധിയിൽ സ്വീകരണം നൽകി. ശ്രീരാമ നവമി ഉത്സവത്തിന്‍റെ ഭാഗമായി 1991 മുതൽ ഈ രഥയാത്ര നടത്തിവരുകയാണ്. വിവിധ ജില്ലകളിൽ സ്വീകരണം ഏറ്റുവാങ്ങി ഏപ്രിൽ ഒമ്പതിന് തിരുവനന്തപുരം ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിൽ എത്തും. ഏപ്രിൽ 10ന് ജ്യോതിക്ഷേമ സന്നിധിയിൽ ശ്രീരാമനവമി സമ്മേളനത്തോടെ സമാപിക്കും. uduma palakkunnu temple ശ്രീരാമനവമി രഥയാത്രക്ക് പാലക്കുന്നിൽ സ്വീകരണം നൽകിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.