മലയോര റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കണം -എൻ.സി.പി

കാസർകോട്: മഞ്ചേശ്വരത്ത് നിന്നും കാസർകോട്ടേക്ക് മലയോരപാതയിലൂടെ കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കണമെന്ന് എൻ.സി.പി മഞ്ചേശ്വരം മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ്‌ രവി കുളങ്ങര ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മഹമൂദ് കൈകമ്പ അധ്യക്ഷത വഹിച്ചു. സംഘടന ജനറൽ സെക്രട്ടറി കരീം ചന്തേര, ജനറൽ സെക്രട്ടറിമാരായ ജോൺ ഐമൺ, സിദ്ദീഖ് കൈകമ്പ, മുഹമ്മദ് ആനബാഗിൽ, മണ്ഡലം ട്രഷറർ ആൽവ ഷെട്ടി തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ജയകുമാർ മഞ്ചേശ്വരം സ്വാഗതവും പഞ്ചായത്ത് പ്രസിഡന്റ്‌ സി.എം. മൊയ്‌തു നന്ദിയും പറഞ്ഞു. ജനതാദളിൽനിന്ന് രാജിവെച്ച്​ എൻ.സി.പിയിൽ ചേർന്ന ഇൻത്തികാബ് ആലത്തിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.