മയക്കുമരുന്ന് കടത്തിലെ മുഖ്യകണ്ണി അറസ്​റ്റിൽ

കാസർകോട്​: അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത്​ സംഘത്തിലെ മുഖ്യകണ്ണി അറസ്​റ്റിൽ. വിദ്യാനഗർ ചാലക്കുന്നിലെ ഷക്കീബ മൻസിലിൽ പി.കെ. ഷാനിബ്​ (27) ആണ്​ അറസ്​റ്റിലായത്​. ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ മയക്കുമരുന്ന് കടത്തുന്നതിൽ മുഖ്യകണ്ണിയാണ്​ ഈ വിദ്യാനഗർ സ്വദേശിയെന്ന്​ ഡിവൈ.എസ്​.പി പി.പി. ബാലകൃഷ്​ണൻ നായർ പറഞ്ഞു. കഴിഞ്ഞ മാസം ആദ്യം വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നായന്മാർ മൂലയിൽനിന്ന് വൻതോതിൽ എം.ഡി.എം.എയുമായി മുന്ന എന്ന അബ്ദുൽ മുനവ്വറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നുമാണ്​ ഷാനിബിനെ കുറിച്ചുള്ള വിവരം ലഭിച്ചത്​. മുന്നക്ക്​ മയക്കുമരുന്ന്​ എത്തിച്ചുകൊടുക്കുന്നത്​ ഷാനിബ്​ ആണെന്ന്​ തെളിഞ്ഞതായി ഡിവൈ.എസ്​.പി പറഞ്ഞു. ബംഗളൂരുവുമായി ബന്ധപ്പെട്ട്​ പതിവായി യാത്രചെയ്യുന്ന എട്ടുപേർ ഷാനിബി​ന്റെ കണ്ണികളാണ്​. ഇവരാണ്​ കാസർകോ​ട്ടേക്ക്​ എം.ഡി.എം.എ മയക്കുമരുന്ന് കൊണ്ടുവരുന്നത്​. ബസ്​, കാർ, ലോറിയിൽ ചരക്കുമാർഗം എന്നിങ്ങനെ എം.ഡി.എം.എ എത്തുന്നുണ്ട്​. മുന്നയിൽനിന്നുള്ള വിവരം അനുസരിച്ചാണ്​ ഇയാളെ അറസ്​റ്റ് ​ചെയ്​തത്​. വിദ്യാനഗർ ഇൻസ്‌പെക്ടർ വി.വി. മനോജി​ന്റെ നേതൃത്വത്തിലുള്ള സംഘമാണ്​ ഷാനിബിനെ അറസ്​റ്റ്​ ചെയ്​തത്​. അന്വേഷണസംഘത്തിൽ സബ്​ ഇൻസ്​പെക്​ടർ വിനോദ്, എ.എസ്​.ഐ രമേശൻ, സി.പി.ഒ ശരത് എന്നിവരും അംഗങ്ങളാണ്​. മയക്കുമരുന്ന് വിറ്റ പണംകൊണ്ട് ആഡംബരജീവിതം നയിക്കുന്ന പ്രതി ബെൻസ് കാറിൽ സഞ്ചരിക്കുകയും ടൗണിലെ വിലകൂടിയ ഫ്ലാറ്റിൽ താമസിച്ചുവരുകയും ചെയ്യുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. പടം shanib

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.