പൂക്കോയ തങ്ങൾ പാലിയേറ്റിവ് നേതൃസംഗമം

കാസർകോട്: പാണക്കാട് പൂക്കോയ തങ്ങൾ ഹോസ് പീസ് (പി.ടി.എച്ച്) ജില്ല കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം മുസ്‍ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദ് അലി ഉദ്​ഘാടനം ചെയ്തു. മുസ്‍ലിം ലീഗ് ജില്ല പ്രസിഡന്റ്​ ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. പാലിയേറ്റിവ് ഹോം കെയർ വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്ന കാസർകോട് മണ്ഡലത്തിൽ സൗജന്യ പാലിയേറ്റിവ് ഐ.പി ആരംഭിക്കാനും മഞ്ചേശ്വരം, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പാലിയേറ്റിവ് ഹോം കെയർ യൂനിറ്റുകൾ ആരംഭിക്കാനും തീരുമാനിച്ചു. റസാഖ് മാസ്റ്റർ പി.ടി.എച്ച്​ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. എ. അബ്ദുറഹ്മാൻ, കല്ലട്ര മാഹിൻ ഹാജി, കോഴിക്കോട് സി.എച്ച് സെന്റർ നേതാക്കളായ സിദ്ദീഖ് മാസ്റ്റർ, അബ്ദുൽ റഹ്മാൻ, മുസ്‍ലിം ലീഗ് നേതാക്കളായ വി.കെ.പി. ഹമീദലി, എം.ബി. യൂസുഫ്, മൂസ ബി. ചെർക്കള, അഷ്റഫ് എടനീർ എന്നിവർ സംസാരിച്ചു. CT : പാണക്കാട് പൂക്കോയ തങ്ങൾ ഹോസ് പീസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം മുസ്‍ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.