ദേശീയ പണിമുടക്ക്: കോഓഡിനേഷന്‍ കമ്മിറ്റി മാർച്ചും ധർണയും നടത്തി

കാസർകോട്​: ദേശീയ പണിമുടക്കിനോടനുബന്ധിച്ച് ട്രേഡ് യൂനിയൻ കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട്​ ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ചും ധർണയും നടത്തി. ധർണ എഫ്.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി തസ്ലീം മമ്പാട് ഉദ്ഘാടനം ചെയ്തു. നമ്മുടെ രാജ്യം അത്യന്തം അപകടകരമായ സാഹചര്യത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണെന്നും വംശീയ -കോര്‍പറേറ്റ് നിലപാടുകള്‍ക്കനുസരിച്ചുള്ള നയങ്ങളും പദ്ധതികളുമാണ് മോദിസര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ്​ ഹമീദ് കക്കണ്ടം അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ്​ മുഹമ്മദ് വടക്കേക്കര മുഖ്യപ്രഭാഷണം നടത്തി. എഫ്.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. മുത്തലിബ്, എംപ്ലോയീസ് യൂനിയൻ ജില്ല പ്രസിഡൻറ്​ പി.സി. സാബിർ, കെ.എസ്.ടി.എം ജില്ല പ്രസിഡൻറ്​ കെ.കെ. ഇസ്മയിൽ, ബിൽഡിങ് ആൻഡ്​ കൺസ്ട്രക്ഷൻ ലേബർ യൂനിയൻ ജില്ല പ്രസിഡൻറ്​ എം. ഷഫീഖ്, അൺ എയ്ഡഡ് ടീച്ചേഴ്സ് യൂനിയൻ ജില്ല പ്രസിഡൻറ്​ എം. മഹേഷ് മാസ്റ്റർ, കർഷകത്തൊഴിലാളി യൂനിയൻ കൺവീനർ ബി. മൊയ്തീൻ, ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്​മൻെറ്​ കൺവീനർ അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, തയ്യൽ തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി അസ്മ അബ്ബാസ്, കോഓഡിനേഷൻ കമ്മിറ്റി ജില്ല അംഗങ്ങളായ അമ്പുഞ്ഞി തലക്ലായ്, രാമകൃഷ്ണൻ കുമ്പള തുടങ്ങിയവർ സംസാരിച്ചു. അസെറ്റ് ജില്ല ചെയർമാൻ പി.എസ്. അബ്ദുല്ലക്കുഞ്ഞി മാസ്റ്റർ സ്വാഗതവും അബ്ദുല്ലത്തീഫ് കുമ്പള നന്ദിയും പറഞ്ഞു. ഫോട്ടോ: co ordination committee ട്രേഡ് യൂനിയൻ കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട്​ ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ചും ധർണയും എഫ്.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി തസ്ലീം മമ്പാട് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.