തൃക്കരിപ്പൂർ: ജില്ല സ്പോർട്സ് കൗൺസിൽ വലിയപറമ്പ കെ.ജി.എം സ്പോർട്സ് ക്ലബ് സഹകരണത്തോടെ സംഘടിപ്പിച്ച ജില്ല പുരുഷ-വനിത യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിൽ ഇരുവിഭാഗങ്ങളിലും കിണാവൂർ റോഡ് ചന്തു ഓഫിസർ വോളി അക്കാദമി ഇരട്ടക്കിരീടം ചൂടി. പുരുഷവിഭാഗത്തിൽ നാരായണ സ്പോർട്സ് ക്ലബ് കൊടക്കാട് രണ്ടാം സ്ഥാനവും റെഡ്സ്റ്റാർ ചെറിയാക്കര മൂന്നാം സ്ഥാനവും നേടി. വനിത വിഭാഗത്തിൽ ചന്തു ഓഫിസർ സ്മാരക ക്ലബ്, റെഡ്സ്റ്റാർ ചെറിയാക്കര എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പി. ഹബീബ് റഹ്മാൻ ട്രോഫി സമ്മാനിച്ചു. വർക്കിങ് ചെയർമാൻ സി. കുമാരൻ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ അംഗം കെ. മധുസൂദനൻ, തൃക്കരിപ്പൂർ പ്രസ് ഫോറം പ്രസിഡന്റ് എ. മുകുന്ദൻ, വി.എം. ബാലൻ, പി.പി. ഷൈമേഷ്, പി. ബാലകൃഷ്ണൻ, സി. രാജു എന്നിവർ സംസാരിച്ചു. ടി.കെ. അനിൽകുമാർ സ്വാഗതവും ഇ.കെ. ഷാജി നന്ദിയും പറഞ്ഞു. പടം tkp youth volley ജില്ല യൂത്ത് വോളിയിൽ ഇരട്ടക്കിരീടം ചൂടിയ കിണാവൂർ റോഡ് ചന്തു ഓഫിസർ വോളി അക്കാദമി ട്രോഫിയുമായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.