കാഞ്ഞങ്ങാട്: ഹോസ്‌ദുർഗ് താലൂക്കിൽ പണിമുടക്കിയ തൊഴിലാളികൾ പ്രകടനവും പൊതുയോഗവും നടത്തി. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പരിസരം, പുല്ലൂർ പെരിയ പഞ്ചായത്തിലെ പെരിയ ബസ് സ്‌റ്റോപ്, അജാനൂരിലെ മഡിയൻ എന്നിവിടങ്ങളിലായിരുന്നു സമരകേന്ദ്രം. ഓരോ കേന്ദ്രങ്ങളിലും തൊഴിലാളികൾ അടുപ്പുകൂട്ടി ഭക്ഷണവും സ്വയം പാകംചെയ്‌ത് കഴിക്കുകയായിരുന്നു. കാഞ്ഞങ്ങാട് നഗരസഭതല സമരകേന്ദ്രമായ കോട്ടേച്ചേരി ബസ്‌സ്‌റ്റാൻഡിൽ സംയുക്‌ത സമരസമിതി നേതാവ് പി. അപ്പുക്കുട്ടൻ ഉദ്‌ഘാടനം ചെയ്‌തു. കെ.കെ. വത്സലൻ (എ.ഐ.ടി.യു.സി) അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം വി.വി. പ്രസന്നകുമാരി, സി.പി.എം ജില്ല സെക്രട്ടറിയറ്റ് അംഗം വി.വി. രമേശൻ, സി.പി.എം എരിയ സെക്രട്ടറി കെ. രാജ്‌മോഹൻ, വി. ബാലകൃഷ്‌ണൻ (ഐ.എൻ.ടി.യു.സി) കരീം കുശാൽനഗർ, ജാഫർ മൂവാരികുണ്ട്, എൽ.കെ. ഇബ്രാഹീം (എസ്.ടി.യു), എം. കുഞ്ഞികൃഷ്‌ണൻ (ഐ.എൻ.ടി.യു.സി), രാജേഷ് ഓടിനടിയൻ, അഡ്വ. വി. രാമചന്ദ്രൻ (എച്ച്.എം.എസ്), ടി. കുട്ട്യൻ, സി.എച്ച്. കുഞ്ഞമ്പു, എ.കെ. ആൽബർട്ട് (സി.ഐ.ടി.യു) എന്നിവർ സംസാരിച്ചു. എം.ആർ. ദിനേശൻ സ്വാഗതം പറഞ്ഞു. പുല്ലൂർ പെരിയ പഞ്ചായത്തിലെ പെരിയ ബസ്‌സ്‌റ്റോപ്പിൽ സി.ഐ.ടി.യു നേതാവ് ടി.വി. കരിയൻ ഉദ്‌ഘാടനം ചെയ്‌തു. അജാനൂർ മഡിയനിൽ നടത്തിയ സമരത്തിൽ എ.ഐ.ടി.യു.സി നേതാവ് കെ.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. two day strike food സംയുക്ത സമരസമിതി പ്രവർത്തകർ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിൽ പ്രവർത്തകർക്ക് കഴിക്കാനുള്ള ഉച്ചഭക്ഷണം തയാറാക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.