തരിശുഭൂമിയിൽ പൊന്നുവിളയിച്ച് അബ്ബാസ്

കുമ്പള: മൊഗ്രാൽ മീലാദ് നഗറിലെ അബ്ബാസിന് സ്വന്തമായി കൃഷിചെയ്യാൻ സ്ഥലമില്ല. എങ്കിലും, അയൽവാസിയുടെ ഒരേക്കർ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്ത് വിളവെടുക്കുകയാണ് ഇദ്ദേഹം. എൽ.ഐ.സി ഏജൻറായി തുടങ്ങി വിവിധ മേഖലകളിൽ ജീവിതം പരീക്ഷിച്ച് ഒടുവിൽ കൃഷിയിൽ ഒരുകൈ പരീക്ഷണത്തിനിറങ്ങുകയായിരുന്നു അബ്ബാസ്. നേരത്തെ മൊഗ്രാൽ, മൊഗ്രാൽ പുത്തൂർ, എന്നിവിടങ്ങളിൽ ട്യൂഷൻ സൻെററുകൾ നടത്തിയിരുന്നു ഇദ്ദേഹം. എല്ലാം ഉപേക്ഷിച്ച് എൽ.ഐ.സി ഏജൻറായി പ്രവർത്തിച്ചുകൊണ്ടിരിക്കെ 10 വർഷം മുമ്പാണ് മണ്ണിന്‍റെ മഹത്ത്വം മനസ്സിലാക്കി കാർഷികരംഗത്ത് ഒരുകൈ നോക്കാൻ മുന്നിട്ടിറങ്ങിയത്. അയൽവാസിയായ സിദ്ദീഖലി മൊഗ്രാലിന്റെ ഒരേക്കറിലാണ് അബ്ബാസിന്റെ കൃഷി. നേന്ത്ര, ഞാലിപ്പൂവൻ, മൈസൂർ പൂവൻ എന്നിങ്ങനെ വിവിധയിനം വാഴകളും വെള്ളരി, കുമ്പളം, കക്കിരി, വെണ്ട, നാടൻപയർ, തക്കാളി, വഴുതന, പച്ചമുളക്, ക്വാളിഫ്ലവർ, കാബേജ് തുടങ്ങിയ പച്ചക്കറികളുമാണ് പ്രധാന കൃഷികൾ. ഇതോടൊപ്പമുള്ള തുവര കൃഷിയാണ് ഏറ്റവും ശ്രദ്ധേയം. പച്ചക്കറി വിളവ് വർധിപ്പിക്കാൻ തേനീച്ചക്കൂടും സ്ഥാപിച്ചിട്ടുണ്ട്. ഫോട്ടോ : അബ്ബാസ് തന്‍റെ കൃഷിയിടത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.