വീടൊരുക്കാൻ ചീമേനി ജനമൈത്രി പൊലീസ്

ചെറുവത്തൂർ: സാമ്പത്തിക പരാധീനതമൂലം വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ കഴിയാതെപോയ ചീമേനി പെരിന്തോലിലെ ലളിതക്കും കുടുംബത്തിനും വീടൊരുക്കാൻ ചീമേനി ജനമൈത്രി പൊലീസി​ന്റെ കൈത്താങ്ങ്. മക്കളും പ്രായമായ മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിനാണ് ചീമേനി ജനമൈത്രി പൊലീസ് വീട് നവീകരിച്ചുനൽകുന്നത്. ചീമേനി സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫിസർമാരായ കെ.വി. രാജേഷ്, പ്രകാശൻ എന്നിവരുടെ ഡൂട്ടിക്കിടെയാണ് ഈ വീടി​ന്റെ ശോച്യാവസ്ഥ ശ്രദ്ധയിൽപെട്ടത്. ഇക്കാര്യം ചീമേനി ഇൻസ്പെക്ടർ സുനിൽ രാജിന്റെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തു. അദ്ദേഹത്തി​ന്റെ നിർദേശപ്രകാരമാണ് പണി പൂർത്തീകരത്തിനുള്ള നടപടികൾ ആരംഭിച്ചത്. സന്നദ്ധ സംഘടനകളെയും ഉദാരമതികളുടെയും പങ്കാളിത്തത്തിൽ വീടിന്റെ പണി പൂർത്തിയാക്കുകയാണ് ജനമൈത്രി പൊലീസ് ലക്ഷ്യമിടുന്നത്. പടം :ചീമേനി ജനമൈത്രി പൊലീസി​ന്റെ നേതൃത്വത്തിൽ പെരിന്തോലിലെ ലളിതയുടെ വീട് നവീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.