ചൊവ്വേരി ബദര്‍ മസ്ജിദ് ഉദ്ഘാടനം ഏപ്രില്‍ ഒന്നിന്

Note: മാറ്റിവെക്കരുത്, അനുബന്ധ പരിപാടി 28-ന് ആരംഭിക്കും തൃക്കരിപ്പൂര്‍: തങ്കയം ഇസ്സത്തുൽ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ പുതുക്കിപ്പണിത തൃക്കരിപ്പൂര്‍ നടക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി ഈ മാസം 28 മുതല്‍ ഏപ്രില്‍ ഒന്നുവരെ വിവിധ പരിപാടികള്‍ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 28ന് രാവിലെ 10 മുതൽ കുട്ടികളുടെ കലാസാഹിത്യ മത്സരം, രാത്രി ഒമ്പതുമണിക്ക് ദഫ്മുട്ട് മത്സരം എന്നിവ നടക്കും. കലാസാഹിത്യ മത്സരങ്ങളില്‍ റിസ ഫൈസല്‍ പങ്കെടുക്കും. 29ന് എന്‍.ജി. രഘുനാഥന്റെ നേതൃത്വത്തില്‍ യുവസംഗമം നടക്കും. രാത്രി ഒമ്പതിന് നിസാമുദ്ദീന്‍ അസ്ഹരി കുമ്മനം പ്രഭാഷണം നടത്തും. 30ന് രണ്ടുമണിക്ക് വനിത വേദി അഡ്വ. ഫാത്തിമ തഹ്‌ലിയ നേതൃത്വം നല്‍കും. രാത്രി പ്രാർഥനക്ക് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. തുടര്‍ന്ന് അന്നദാനം. 31ന് നാലുമണിക്ക് നടക്കുന്ന സൗഹൃദ സായാഹ്നത്തിന് പ്രഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. വിവിധ ജനപ്രതിനിധികള്‍ പരിപാടിയില്‍ സംബന്ധിക്കും. ഏപ്രില്‍ ഒന്നിന് അസര്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.