ഇവരെയും ഒന്ന് പരിഗണിക്കാം കലോത്സവ നഗരിയിൽ എത്തുന്നവർ ഇങ്ങോട്ടുമൊന്ന് നോക്കണേ. ഇവരുടെ ജീവിത പ്രശ്നമാണിത്. കാസർകോട് നഗരസഭയുടെ നിയന്ത്രണത്തിലുള്ള ഭാരത് ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ ഭിന്നശേഷിക്കാരായ നാലുപേരാണ് സ്വയംതൊഴിൽ സംരംഭം പരിചയപ്പെടുത്തുന്നത്. പേപ്പർ ബാഗ്, കവർ, ഫ്ലവർ ബോട്ടിൽ തുടങ്ങിയ ഉൽപന്നങ്ങളാണ് ഇവിടെയുള്ളത്. ശാരീരിക അവശതകൾ നേരിടുന്ന ജുമാന, ദീപ്തി, ഫലാഹ്, ഭുവനേശ്വരി എന്നിവരാണ് ഉൽപന്നങ്ങളെ പരിചയപ്പെടുത്താൻ കലോത്സവ നഗരിയിൽ എത്തിയത്. ബഡ്സ് സെന്റർ അധ്യാപിക ശാന്തി കൃഷ്ണനാണ് ഉൽപന്ന നിർമാണത്തിൽ ഇവർക്ക് പരിശീലനം നൽകുന്നത്. നഗരസഭ സെക്രട്ടറി എസ്. ബിജുവിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനം. buds centr ഭാരത് ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ ഉൽപന്നങ്ങൾ പ്രദർശനത്തിനു വെച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.