ചെങ്കള ഇഖ്റഹ് ഹിഫ്‌ളുൽ ഖുർആൻ കോളജ്

ചെങ്കള: ചെങ്കള ഇസ്‍ലാമിക് എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്‍റെയും ജി.സി.സി ചെങ്കള ഇസ്‍ലാമിക് സെന്‍ററിന്‍റെയും സഹകരണത്തോടുകൂടി ചെങ്കളയിൽ നിർമിച്ച ഇഖ്റഹ് ഹിഫ്‌ളുൽ ഖുർആൻ കോളജിന്‍റെ കെട്ടിട ഉദ്ഘാടനം സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്‍റ്​ ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ മൊയ്‌തീൻ ഏരിയാൽ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ല സെക്രട്ടറി ചെങ്കള അബ്ദുല്ല ഫൈസി, ടി.എച്ച്​. അബ്ദുൽ കാദർ ഫൈസി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, എം.എം. മുഹമ്മദ് കുഞ്ഞി, എം.എ. മഹമൂദ് ഹാജി, എം.എ.എച്ച്​. മഹമൂദ്, ബി.എം.എ. കാദർ, കാദർ ബദരിയ, ഹനീഫ പാറ, ഹാരിസ് ദാരിമി ബേത്ര, അഷറഫ് ഹുദവി, സി.ബി. മുഹമ്മദ്, എ.എം. കടവത്ത്​, മൊയ്‌തു നിസാമി, മഹമൂദ് കൈരളി, ബി.എ. ബഷീർ, എം.എ.എച്ച്​. അഷറഫ്, എം.എം. നൗഷാദ്, എം.എ. നിസാർ എന്നിവർ സംസാരിച്ചു. ശംസീർ കുന്താപുരം സ്വാഗതവും നിഷാദ് ചെങ്കള നന്ദിയും പറഞ്ഞു. chengala ചെങ്കളയിൽ നിർമിച്ച ഇഖ്റഹ് ഹിഫ്‌ളുൽ ഖുർആൻ കോളജിന്‍റെ കെട്ടിട ഉദ്ഘാടനം സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്‍റ്​ ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.