കാഞ്ഞങ്ങാട്: പൂച്ചക്കാടുണ്ടായ യു.ഡി.എഫ്-ബി.ജെ.പി സംഘർഷത്തിൽ ആറുപേർക്ക് പരിക്കേറ്റു. 19 പേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. യു.ഡി.എഫ് പ്രവർത്തകരായ മുക്കൂടിലെ അഹമ്മദ് ജുനൈദ്, സുഹൈബ്, ജലീൽ, അസ്കർ, വാജിദ് എന്നിവരെ ആക്രമിച്ചെന്ന പരാതിയിൽ സരൻ ജിത്, സായൂജ്, വിനായക്, കാശിനാഥ്, ഹരീഷ്കുമാർ, ദീൻദാൽ, അമൽജിത്, നിദിൻ, രാഹുൽ എന്നീ ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസെടുത്തു. വിജയാഹ്ലാദവുമായി വരുകയായിരുന്ന യു.ഡി.എഫ് പ്രവർത്തകരെ ആക്രമിച്ചെന്ന പരാതിയിലാണ് കേസ്.
ബിയർ കുപ്പി, വടി എന്നിവകൊണ്ട് പരിക്കേൽപിക്കുകയും വിജയാഹ്ലാദത്തിൽ പങ്കെടുത്ത വാഹനങ്ങൾ ബിയർകുപ്പി ഉപയോഗിച്ച് എറിഞ്ഞ് തകർത്തെന്ന പരാതിയിലാണ് കേസ്. അരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ബി.ജെ.പി പ്രവർത്തകരായ പൂച്ചക്കാട്ടെ ഹരീഷ് കുമാറിനെ ആക്രമിച്ചെന്ന പരാതിയിൽ യു.ഡി.എഫ് പ്രവർത്തകരായ അബ്ദുറഹ്മാൻ, വാജിദ്, മൊയ്നു, റഫീഖ്, കണ്ടാലറിയാവുന്ന മറ്റ് ആറുപേർക്കെതിരെ കേസെടുത്തു. ബൈക്കിൽ പോകവെ വടികൊണ്ട് അടിച്ചു പരിക്കേൽപിച്ചു, ബിയർ കുപ്പികൊണ്ട് അടിച്ച് ബൈക്കിന് കേടുപാട് വരുത്തി, വെയിറ്റിങ് ഷെഡും മൂന്നോളം വാഹനങ്ങൾ തകർത്തു എന്നീ പരാതിയിലാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.