ചെറുവത്തൂർ: സി.പി.എം പാർട്ടി കോൺഗ്രസ് നഗരിയിൽ ഉയർത്താനുള്ള കൊടിമരം ഏപ്രിൽ നാലിന് വൈകീട്ട് നാലിന് കയ്യൂർ രക്തസാക്ഷികളുടെ മണ്ണിൽനിന്ന് കൊണ്ടുപോകും. രക്തസാക്ഷി മണ്ഡപത്തിൽ നേതാക്കൾ പുഷ്‌പാർച്ചന നടത്തും. തുടർന്ന് രക്തസാക്ഷി നഗറിൽനിന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ കൊടിമരം കൈമാറും. ജാഥാലീഡറും കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതി, സംസ്ഥാന കമ്മിറ്റി അംഗവും മാനേജറുമായ കെ.പി. സതീഷ്‌ചന്ദ്രൻ എന്നിവർ ഏറ്റുവാങ്ങും. തുടർന്ന് പൊതുയോഗം നടക്കും. അഞ്ചിന് രാവിലെ ഒമ്പതിന് കൊടിമര ജാഥ പ്രയാണം ആരംഭിക്കും. സംഘാടകസമിതി രൂപവത്കരണയോഗം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കയനി കുഞ്ഞിക്കണ്ണൻ, എം. ശാന്ത, എം. രാജീവൻ, ദിലീപ് തങ്കച്ചൻ, എം. സുമേഷ്, കെ. രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ. സുധാകരൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.