ജില്ല യൂത്ത് വോളി: സംഘാടകസമിതി ഓഫിസ് തുറന്നു

തൃക്കരിപ്പൂർ: ജില്ല സ്പോർട്സ് കൗൺസിലിന്റെയും കെ.ജി.എം സ്പോർട്സ് ക്ലബ് വലിയപറമ്പയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ല യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിന്റെ സംഘാടകസമിതി ഓഫിസ് തുറന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. മാർച്ച് 27 മുതൽ കെ.ജി.എം ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ് നടക്കുന്നത്. വി.എം. ബാലൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശ്യാമള, ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻ കെ. അനിൽകുമാർ, വലിയപറമ്പ പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്‌സൻ ഇ.കെ. മല്ലിക, എ. മുകുന്ദൻ എന്നിവർ സംസാരിച്ചു. കുളങ്ങര മധു സ്വാഗതവും ടി.കെ. അനിൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.