കാസർകോട്: പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലതല പാരമ്പര്യ ഗോത്രകല പ്രദര്‍ശന വിപണന മേള 'തുടിതാളം-2022' കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സൻ കെ.വി. സുജാത അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ അബ്ദുല്ല ബില്‍ടെക്, വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സൻ കെ. ലത, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്സൻ കെ.വി. മായ കുമാരി, നഗരസഭ മുന്‍ ചെയര്‍മാന്‍ വി.വി. രമേശന്‍, സംസ്ഥാന പട്ടികവർഗ ഉപദേശകസമിതി അംഗം ഒക്ലാവ് കൃഷ്ണന്‍, കെ. രാജ്മോഹന്‍, കെ.പി. ബാലകൃഷ്ണന്‍ എന്നിവർ പങ്കെടുത്തു. കാസര്‍കോട് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസര്‍ എം. മല്ലിക സ്വാഗതവും അസി. ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസര്‍ കെ.കെ. മോഹന്‍ ദാസ് നന്ദിയും പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിന് ശേഷം മംഗലം കളി, കൊറഗ നൃത്തം, ശിങ്കാരിമേളം, മറാട്ടി നൃത്തം തുടങ്ങിയവ അരങ്ങേറി. --------------------------- ഫോട്ടോ- തുടിതാളം 2022 കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.