ചാമക്കുഴി ഗവ. യു.പി സ്കൂൾ ഡൈനിങ് ഹാൾ ഉദ്ഘാടനം

നീലേശ്വരം: കിനാനൂർ പഞ്ചായത്ത് കൂവാറ്റി-ചാമക്കുഴി സ്കൂളിന് ഒമ്പതു ലക്ഷം രൂപക്ക് നിർമിച്ച ഡൈനിങ് ഹാൾ പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. രവി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ ഷൈജമ്മ ബെന്നി അധ്യക്ഷത വഹിച്ചു. സമയബന്ധിതമായി പണി പൂർത്തീകരിച്ച കോൺട്രാക്ടർ ഷൈൻ ദാസിനെ പ്രസിഡൻറ് ഷാളണിയിച്ച് അനുമോദിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.എച്ച്. അബ്ദുൽ നാസർ, കെ.വി. അജിത്കുമാർ, എം. സുരേന്ദ്രൻ, പ്രസീത മോഹനൻ, കമലാക്ഷൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ജോയ്സി ജോസഫ് സ്വാഗതവും പി.ടി.എ പ്രസിഡൻറ് സി. മധു നന്ദിയും പറഞ്ഞു. പടം: nlr tk ravi കരിന്തളം ചാമക്കുഴി ഗവ. യു.പി സ്കൂൾ ഡൈനിങ് ഹാൾ പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. രവി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.