ഉളുവാർ എൽ.പി സ്കൂളിൽ പച്ചക്കറി വിളവെടുപ്പ്

കുമ്പള: ഉജാർ ഉളുവാർ എൽ.പി സ്കൂളിൽ ജൈവ പച്ചക്കറി വിളവെടുത്തു. അധ്യാപകരും ഇക്കോ ക്ലബ് അംഗങ്ങളായ വിദ്യാർഥികളും ചേർന്ന് സ്കൂൾമുറ്റത്തുതന്നെയാണ് കൃഷിത്തോട്ടം ഉണ്ടാക്കിയത്. മത്തങ്ങ, കോവക്ക, ചീര, വഴുതന, പച്ചമുളക്, പയര്‍ തുടങ്ങിയവയാണ് കൃഷി ചെയ്തത്. പി.ടി.എ പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഈശ്വര നായിക്, അധ്യാപകരായ ഗഫൂർ, നൗഷാദ്, അക്ഷയ്, അസ്രീഫ, രത്ന, വാണി, നിഷ്‌മിത എന്നിവർ നേതൃത്വം നൽകി. പി.ടി.എ വൈസ് പ്രസിഡൻറ് ഇബ്രാഹിം കടവ് അംഗങ്ങളായ അബൂബക്കർ, ശഹബാൻ, റംലത്ത് ബീവി, മിസ്‌രിയ എന്നിവർ സംബന്ധിച്ചു. ഫോട്ടോ : ഉജാർ ഉളുവാർ എൽ.പി സ്കൂളിൽ ജൈവ പച്ചക്കറികൃഷി വിളവെടുപ്പ് പി.ടി.എ പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി ഉളുവാർ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.