ചെറുവത്തൂർ: ഉത്തര കേരളത്തിൽ ഒരു മാസമായി നടന്നു വന്ന പൂരോത്സവത്തിന് സമാപനമായി. പൂരംകുളി, ആറാട്ട് എന്നിവയോടെയാണ് പുരോത്സവത്തിന് സമാപനമായത്. കാവുകൾ, കഴകങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ പൂരംകുളി ചടങ്ങ് നടന്നു. വിഗ്രഹം, തിരുവായുധങ്ങൾ എന്നിവ ജല ശുദ്ധി വരുത്തുന്ന ചടങ്ങാണ് പൂരംകുളി. ചെറുവത്തൂർ വീരഭദ്രാക്ഷേത്രം, മയിച്ചവയത്കര ഭഗവതി ക്ഷേത്രം, പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രം, കാലിക്കടവ് കരക്കക്കാവ് ഭഗവതി ക്ഷേത്രം, പുത്തിലോട്ട് മാപ്പിട്ടച്ചേരി മഹാക്ഷേത്രം, ചന്തേര ചെമ്പിലോട്ട് ഭഗവതി ക്ഷേത്രം, പിലിക്കോട് കൂർമ്പാ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ പൂരംകുളി നടന്നു. പിലിക്കോട് രയര മംഗലത്തു നിന്ന് ഏച്ചിക്കുളങ്ങര ആറാട്ടോടെ പുരോത്സവത്തിന് സമാപനമായി. പടം.. ചെറുവത്തൂർ വീരഭദ്രക്ഷേത്രത്തിൽ നടന്ന പൂരംകുളി ചടങ്ങ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.