വിദ്യാർഥിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ

നീലേശ്വരം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തുകയും ബലം പ്രയോഗിച്ച് ബൈക്കില്‍ കയറ്റാന്‍ ശ്രമിക്കുകയും ചെയ്തതിന്​ യുവാവിനെ പോക്‌സോ കുറ്റം ചുമത്തി നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കരിന്തളം കാട്ടിപ്പൊയില്‍ കക്കോല്‍ പൊന്തങ്കൈ ഹൗസില്‍ കെ.പി. റിജുവിനെയാണ് (35) നീലേശ്വരം എസ്.ഐ പി. രാജീവനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകീട്ട് സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ പ്രതി പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കൈക്ക് പിടിച്ച് ബൈക്കില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഓടിരക്ഷപ്പെട്ട വിദ്യാർഥിനി ഇക്കാര്യം വീട്ടിലെത്തി രക്ഷിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്നാണ് നീലേശ്വരം പൊലീസില്‍ പരാതി നല്‍കിയത്. റിജുവിനെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ്​ ചെയ്തു. nlr riju arrest റിജു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.