കണ്ണൂര്‍: കരിവെള്ളൂരില്‍ മകന്‍ മതംമാറി വിവാഹം ചെയ്തതിന്റെ പേരില്‍ കലാകാരന് പൂരക്കളി കളിക്കുന്നതിന് വിലക്കേർപ്പെടുത്തിയത് സി.പി.എം അംഗീകരിക്കുന്നില്ലെന്ന് കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍. സംഭവം ഭരണഘടന വിരുദ്ധവും പൗരാവകാശ വിരുദ്ധവുമാണ്. ക്ഷേത്ര കമ്മിറ്റിയിലെ ഏതാനും ഭാരവാഹികളാണ് ഇത്തരം തീരുമാനമെടുത്തത്. ആരാണ് ഇവര്‍ക്ക് ഇതിനൊക്കെ അധികാരം നല്‍കിയത്. ക്രിമിനല്‍ കുറ്റമാണ് ഭാരവാഹികളുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹികവും സാംസ്‌കാരികവും ചരിത്രപരവുമായ പാരമ്പര്യമുള്ള കരിവെള്ളൂര്‍ പോലൊരു നാട്ടില്‍നിന്നുണ്ടായ ഇത്തരം തീരുമാനം അംഗീകരിക്കാനാവില്ലെന്നും ഇ.പി കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.