ഐ.സി.ടി സുവർണ ജൂബിലി കെട്ടിടത്തി​ന്റെ ശിലാസ്ഥാപനം നടത്തി

പടന്ന: ഐ.സി.ടി സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും സുവർണ ജൂബിലി കെട്ടിടത്തി​ന്റെ ശിലാസ്ഥാപനവും ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ സെക്രട്ടറി ടി. ആരിഫലി നിർവഹിച്ചു. ഐ.സി.ടി വൈസ് ചെയർമാൻ പി.സി. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്കോളർഷിപ് പ്രഖ്യാപനം എം.എൽ.എ എം. രാജഗോപാലൻ നിർവഹിച്ചു. വാർഡ് അംഗം എം.കെ. സാഹിറ 25 ലക്ഷത്തി​ന്റെ ചെക്ക് ഏറ്റുവാങ്ങി. ഗോൾഡൻ ജൂബിലി സ്മരണിക കവർ പ്രകാശനം പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.വി. മുഹമ്മദ് അസ്‍ലം നിർവഹിച്ചു. സുവർണ ജൂബിലി പ്രോജക്ട് പ്രഖ്യാപനം ചെയർമാൻ വി.എൻ. ഹാരിസ് നടത്തി. ഐ.സി.ടി സ്കൂൾ പ്രിൻസിപ്പൽ യു.സി. മുഹമ്മദ് സാദിഖ് സ്കൂൾ റിപ്പോർട്ട് അവതരിപ്പിച്ചു. ജമാഅത്തെ ഇസ്‍ലാമി വനിത വിഭാഗം സെക്രട്ടറി പി. റുഖ്സാന മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ബഷീർ ശിവപുരം, ടി.എം.എ. അബ്ദുൽ റഷീദ്, ടി.കെ. അഷ്റഫ് എന്നിവർ സംസാരിച്ചു. പടം: ഐ.സി.ടി സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും സുവർണ ജൂബിലി കെട്ടിടത്തി​ന്റെ ശിലാസ്ഥാപനവും ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ സെക്രട്ടറി ടി. ആരിഫലി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.