ഉദുമ: ഉദുമ കുന്നിൽ പള്ളി അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന അബ്ദുൽ ഖാദിരി അന്തരി കുഞ്ഞിക്കോയ തങ്ങളുടെ പേരിൽ വർഷന്തോറും കഴിച്ച് വരാറുള്ള ഉറൂസ് തുടങ്ങി. മാർച്ച് 16വരെ നടത്തുന്ന ഉറൂസിന് തുടക്കം കുറിച്ച് ഞായറാഴ്ച രാവിലെ ഉദുമ പടിഞ്ഞാറ് ഖാദി സി.എ. മുഹമ്മദ് കുഞ്ഞി മുസ്‍ലിയാർ പതാക ഉയർത്തി. രാത്രി ഏഴിന് സ്വലാത്ത് വാർഷികവും മതപ്രഭാഷണവും കൂട്ടപ്രാർഥനയും നടക്കും. കോട്ടിക്കുളം ജുമാമസ്ജിദ് ഇമാം അബ്ദുൽ അസീസ് അഷ്റഫി പാണത്തൂർ 'മനസ്സും മദീനയും' എന്ന വിഷയത്തിൽ മതപ്രഭാഷണം നടത്തും. 14ന് രാത്രി ഇസ്മായിൽ ബദവി ഏണിയാടി, 15ന് രാത്രി അബ്ദു റസാഖ് അബ്റാറി പത്തനംതിട്ട എന്നിവർ മതപ്രഭാഷണം നടത്തും. 16ന് ഉച്ചക്ക് ഒന്നിന് മൗലിദ് പാരായണത്തിന് ഉദുമ പടിഞ്ഞാറ് മുഹ് യുദ്ദീൻ ജമാഅത്ത് ഖതീബ് അഷ്റഫ് ഫൈസി നേതൃത്വം നൽകും. നാലിന് അന്നദാന വിതരണത്തോടെ ഉറൂസ് സമാപിക്കും. പടം.UDUMA2.jpg ഉദുമ കുന്നിൽ മഖാം ഉറൂസിന് തുടക്കം കുറിച്ച് ഉദുമ പടിഞ്ഞാറ് ഖാദി സി.എ. മുഹമ്മദ് കുഞ്ഞി മുസ്‍ലിയാർ പതാക ഉയർത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.