ചെറുവത്തൂർ: എരവിൽ സാന്ത്വനം കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിമാസ മെഡിക്കൽ ക്യാമ്പിന് തുടക്കം. നൂറോളം പേർ ചികിത്സ തേടിയെത്തി. കിടപ്പു രോഗികളെ വീടുകളിൽ ചെന്ന് പരിശോധിച്ചു. രക്തസമ്മർദം, ഗ്ലൂക്കോസ് നിരക്ക് എന്നിവയുടെ പരിശോധനയാണ് നടന്നത്. ആരോഗ്യ പ്രവർത്തകരായ പി.വി. പവിത്രൻ, സി. രമ്യ എന്നിവർ പരിശോധിച്ചു. കെ. പ്രഭാകരൻ, എം. കേശവൻ പി.വി. കൃഷ്ണൻ, പി.വി. അനീഷ്, കെ. മനു, പി.സി. ഷിജു, കെ. രാജേന്ദ്രൻ, സി.എം. മീനാകുമാരി, എ.കെ. അഖിൽ എന്നിവർ നേതൃത്വം നൽകി. പടം. എരവിൽ സാന്ത്വനം കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.