കാസർകോട്: സ്ത്രീപക്ഷ നവകേരള കാമ്പയിന്റെ ഭാഗമായി രംഗശ്രീ കലാകാരികള്‍ അവതരിപ്പിക്കുന്ന സ്ത്രീശക്തി കലാജാഥയുമായി കുടുംബശ്രീ. സംസ്ഥാനത്തുടനീളം 168 കലാകാരികള്‍ ഒരേസമയം അവതരിപ്പിക്കുന്ന കലാജാഥയാണിത്. ജില്ലയില്‍ 13 രംഗശ്രീ അംഗങ്ങളാണ് പ്രകടനം കാഴ്ചവെക്കുന്നത്. മാര്‍ച്ച് 10 മുതൽ 23 വരെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും തിരഞ്ഞെടുക്കപ്പെട്ട കലാലയങ്ങളിലുമായി 50 വേദികളിലാണ് അവതരണം. പെണ്‍കാലം, ഇത് ഞാനാണ്, സദസ്സില്‍നിന്ന് അരങ്ങിലേക്ക് തുടങ്ങിയ മൂന്ന് നാടകങ്ങള്‍ക്ക് പുറമെ രണ്ട് സംഗീത ശില്‍പവും അവതരിപ്പിക്കും. മുഴുവന്‍ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും തദ്ദേശഭരണ അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ സംഘാടക സമിതി രൂപവത്കരിക്കും. സ്ത്രീധനത്തിനും സ്ത്രീ പീഡനത്തിനുമെതിരെ സംസ്ഥാന വ്യാപകമായി നടപ്പിലാക്കിവരുന്ന കാമ്പയിൻ പരിപാടിയാണ് സ്ത്രീപക്ഷ നവകേരളം. ഫോട്ടോ: കുടുംബശ്രീ അവതരിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരള കാമ്പയിന്റെ ഭാഗമായുള്ള കലാജാഥ പരിശീലനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.