മഞ്ചേശ്വരം: സംസ്ഥാനത്തെ ഒന്നാം നമ്പർ പോളിങ് ബൂത്തായ കുഞ്ചത്തൂർ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ബൂത്ത് ജില്ല കലക്ടർ സന്ദർശിച്ചു. മഞ്ചേശ്വരം, കാസർകോട് നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിലെയും സ്വീകരണ-വിതരണ കേന്ദ്രങ്ങളിലെയും ഒരുക്കം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻകൂടിയായ കലക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ച് വിലയിരുത്തി.
കാസർകോട് ഗവ. കോളജിൽ വോട്ടുയന്ത്രങ്ങളും വിവിപാറ്റും സൂക്ഷിച്ചിട്ടുള്ള സ്‌ട്രോങ് റൂമുകളും കലക്ടർ പരിശോധിച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ പ്രശ്നബാധിത ബൂത്തായ കണ്വതീർഥ ഗവ. എൽ.പി സ്കൂൾ പോളിങ് സ്റ്റേഷനും സന്ദർശിച്ചു. കാസർകോട് മണ്ഡലത്തിൽ പ്രശ്നബാധിത ബൂത്തിൽ ഉൾപ്പെട്ട ആലംപാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ, ചെർക്കള സെൻട്രൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ പോളിങ് സ്റ്റേഷനും മഞ്ചേശ്വരം മണ്ഡലത്തിലെ ബൂത്തുകളും കലക്ടർ സന്ദർശിച്ചു.
ഭാഷാ ന്യൂനപക്ഷ മേഖലയിൽ കന്നടയിലും വിവരങ്ങൾ ലഭ്യമാക്കുമെന്ന് കലക്ടർ പറഞ്ഞു. പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ കേന്ദ്രസേനയെ നിയോഗിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.