സർഗാത്മക ചിത്രം

തെരഞ്ഞെടുപ്പ് ദിനം കാസർകോട് ജില്ലയിൽ നിരോധനാജ്ഞ

കാസർകോട്: തെരഞ്ഞെടുപ്പ് ദിനമായ വ്യാഴാഴ്ച മുതൽ 10ന് രാവിലെ വരെ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് കലക്ടർ അർജുൻ പാണ്ഡ്യൻ. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനാണ് നടപടിയെന്ന് കലക്ടർ അറിയിച്ചു. നിരോധനാജ്ഞ കാലയളവിൽ ജില്ലയിൽ നിയമവിരുദ്ധമായ സംഘം ചേരലുകൾക്കോ പൊതുയോഗങ്ങൾക്കോ പ്രകടനങ്ങൾക്കോ അനുമതിയില്ല. മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയപ്രവർത്തകരോ പ്രചാരകരോ വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂറിനുള്ളിൽ മണ്ഡലത്തിൽ തുടരാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. ലൗഡ് സ്‌പീക്കറുകൾ ഉപയോഗിക്കുന്നതിനും കർശന നിരോധനമുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു.

Tags:    
News Summary - Election Day; Prohibitory order in Kasaragod district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.